കണ്ണട വെച്ച രവിവർമ്മ ചിത്രം- രസകരമായ ചിത്രങ്ങളുമായി നദിയ മൊയ്തു

June 27, 2020

നാം ഫൗണ്ടേഷന് വേണ്ടി നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം ഒരുക്കിയ രവിവർമ്മ ചിത്രങ്ങൾ ആവിഷ്കരിച്ച കലണ്ടർ ഏറെ ശ്രദ്ധ നേടിയിരുന്നു. രവിവർമ്മ ചിത്രങ്ങളിലെ സുന്ദരികളായി അണിനിരന്നത് തെന്നിന്ത്യൻ നായികമാരായിരുന്നു.

ഖുശ്‌ബു, സാമന്ത, നദിയ മൊയ്തു, ശോഭന, ലിസി, ഐശ്വര്യ രാജേഷ്, ലക്ഷ്മി മഞ്ജു, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ എന്നിവരാണ് കലണ്ടറിൽ രവിവർമ്മ ചിത്രങ്ങളുടെ വേഷത്തിൽ എത്തിയത്. ഇപ്പോൾ ഷൂട്ടിംഗ് വിശേഷങ്ങളും രസകരമായ ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് നടി നദിയ മൊയ്തു.

‘കലാവൈഭവമുള്ള മികച്ച ടീമായിരുന്നു ഈ കലണ്ടറിനു പിന്നിൽ പ്രവർത്തിച്ചത്. ആശയം സുഹാസിനി മണിരത്നത്തിന്റേതാണ്’. വളരെ വിലപ്പെട്ടതാണ് ഈ നിമിഷങ്ങളെന്നും നദിയ കുറിക്കുന്നു.

രാജ രവിവർമ്മയുടെ ‘എക്സ്പെക്റ്റേഷൻ’ എന്ന പെയിന്റിംഗ് ആണ് നദിയ മൊയ്തുവിലൂടെ ആവിഷ്കരിച്ചത്. ഷൂട്ടിങ്ങിനിടക്ക് കണ്ണട വെച്ചിരിക്കുന്ന ചിത്രവും രസകരമായ കുറിപ്പിനൊപ്പം നദിയ പങ്കുവെച്ചിരുന്നു.

Story highlights-nadiya moithu as raja ravivarma painting