ഉറക്കക്കുറവും കണ്ണുകളുടെ ആരോഗ്യവും

June 4, 2020
eye

ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നുണ്ട്. ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കും.

കാഴ്ചശക്തിയെ മെച്ചപ്പെടുത്തുന്ന ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം.

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നാരങ്ങാ പഴ വര്‍ഗങ്ങള്‍. ഓറഞ്ച്, ചെറുനാരങ്ങ, മാതാളനാരങ്ങ, മുസംബി എന്നിവ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ കോളിഫ്ളവര്‍, പ്രോക്കോളി എന്നിവയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ കുറഞ്ഞത് ഒരു ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മത്തങ്ങ, തക്കാളി, പപ്പായ, മാങ്ങ തുടങ്ങിയവയും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ദിവസവും കുറഞ്ഞ അളവില്‍ നട്സ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

Read also:ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെ ‘മന്ത്രിഅമ്മ’യ്ക്ക് അരികില്‍ എത്തി മകന്‍; ചിരി നിറച്ച് ഒരു കുഞ്ഞന്‍ എത്തിനോട്ടം: വീഡിയോ

വിറ്റാമിന്‍ എയുടെ അഭാവമാണ് കുട്ടികളിലെ കാഴ്ചക്കുറവിന്റെ പ്രധാന കാരണം. ചെറുപ്പംമുതല്‍ക്കെ കുട്ടികള്‍ക്ക് പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി നല്‍കുന്നത് ഗുണകരമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി കൂടുതലായും വിറ്റാമിന്‍ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത്.

പാലും പാല്‍ ഉല്‍പന്നങ്ങളും മുട്ടയും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങളും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഉറക്കക്കുറവും രാത്രികാലങ്ങളിൽ അമിതമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും കണ്ണുകളുടെ കാഴ്ചശക്തിയെ ദോഷമായി ബാധിക്കും. കമ്പ്യൂട്ടർ അമിതമായി ഉപയോഗിക്കുന്നതും കാഴ്ചക്കുറവിന് കാരണമാകുന്നുണ്ട്.

Story Highlights: over exposure to screen time and lack of sleep leading to eye complaints