‘പൂക്കള്‍ പൂക്കും…’ സുന്ദരഗാനത്തിന് മനോഹരമായി ചുവടുകള്‍വെച്ച് നാല് നര്‍ത്തകിമാര്‍: സുന്ദരം ഈ നൃത്ത വീഡിയോ

വര്‍ണ്ണനകള്‍ക്ക് അതീതമാണ് ചില പാട്ടുകള്‍ക്ക് നൃത്തവുമായുള്ള ബന്ധം. അവയങ്ങനെ പരസ്പരം വേര്‍പെടുത്താനാവാത്ത വിധം ഇഴചേര്‍ന്നു കിടക്കും. ഭാഷാ ഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയ പൂക്കള്‍ പൂക്കും… എന്ന ഗാനത്തിന് മനോഹരമായി നൃത്തം ചെയ്തിരിയ്ക്കുകയാണ് നാല് നര്ത്തികിമാര് ചേര്‍ന്ന്.
ആര്‍ദ്രമായ ആലാപനം കൊണ്ട് ശ്രദ്ധേയനായ കെ എസ് ഹരിശങ്കര്‍ പാടിയ പൂക്കള്‍ പൂക്കും… എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് നര്‍ത്തകിമാരുടെ നൃത്തം. നവമി അരുണ്‍, ദീപ്തി ഹരി, രശ്മി മണികണ്ഠന്, ആര്യ കൊച്ചുകൃഷ്ണന്‍ എന്നിവരാണ് ഈ നര്‍ത്തകിമാര്‍. മനോഹരമായ ചുവടുകളും ഭാവപ്രകടനങ്ങളുമെല്ലാം ഈ നൃത്തത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
ദൃശ്യഭംഗിയിലും നൃത്തശില്പം ഏറെ മികച്ചു നില്ക്കുന്നു. സഖ്യം മെല്‍ബണ്‍ ആണ് മനോഹരമായ ഈ നൃത്തത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിയ്ക്കുന്നത്. നാല് നര്‍ത്തകിമാരുടേയും നാടന വൈഭവത്തെയും നിരവധിപ്പേര്‍ പ്രശംസിയ്ക്കുന്നുണ്ട്.
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകള്‍ ഭേദിച്ച ഗാനമാണ് പൂക്കള്‍ പൂക്കും… മദ്രസപ്പട്ടണം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 2010-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.
Story highlights: Pookal Pookum Dance Cover