57 കിലോയിൽ നിന്നും 50ലേക്ക്; വർക്ക്ഔട്ട് വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ

June 9, 2020

നൃത്തവേദിയിൽ നിന്നും സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോൾ മലയാള സിനിമയിലെ യുവാനായികമാരിലൊരാളായി മാറിയ സാനിയ അസാധ്യ മെയ്‌വഴക്കം കൊണ്ടാണ് ആരാധകരുടെ പ്രിയങ്കരിയായത്. അതിസാഹസികമായ നൃത്തചുവടുകളും യോഗയും വർക്ക്ഔട്ടുമൊക്കെയായി അമ്പരപ്പിക്കുന്ന സാനിയ, യൂട്യൂബ് ചാനലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ലോക്ക് ഡൗൺ സമയത്ത് ധാരാളം താരങ്ങൾ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അഹാന കൃഷ്ണ, അനുസിത്താര തുടങ്ങിയവരൊക്കെ യൂട്യൂബിൽ ഇപ്പോൾ സജീവമാണ്. തന്റെ സൗന്ദര്യ രഹസ്യങ്ങളും വർക്ക്ഔട്ട് വിശേഷങ്ങളുമൊക്കെയാണ് സാനിയ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്.

ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന വർക്ക്ഔട്ട് മാർഗങ്ങളാണ് സാനിയ പരിചയപ്പെടുത്തുന്നത്. മാത്രമല്ല, ഉറക്കം കുറയുന്നതിനെക്കുറിച്ചും കണ്ണിനുതാഴെ ഡാർക്ക് സർക്കിൾസ് വരുന്നതിനെക്കുറിച്ചുമെല്ലാം സാനിയ പങ്കുവയ്ക്കുന്നുണ്ട്.

Story highlights- saniya iyyappan’s workout video