സജീവമായി സിനിമാ മേഖലയും; കൊവിഡ് കാലത്തെ ചിത്രീകരണം ഇങ്ങനെ: വീഡിയോ

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിശ്ചലമായിരുന്ന സിനിമാ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. പല സിനിമകളുടേയും ചിത്രീകരണം പുനഃരാരംഭിച്ചു. ഖാലിദ് റഹ്മാന് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചു.
സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കിയിരിയ്ക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നതും. ചിത്രീകരണ വീഡിയോയും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മാസ്ക്, സാനിറ്റൈസര്‍. ഗ്ലൗസ് എന്നിവയും ലൊക്കേഷനില്‍ ഉറപ്പാക്കിയിട്ടുണ്ട്.
Read more: ലുക്കിലും സ്റ്റൈലിലും ഇളയദളപതി; വീണ്ടും ട്രെഡ് മില്‍ നൃത്തവുമായി അശ്വിന്: വീഡിയോ
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. മുപ്പത് പേര് മാത്രം അടങ്ങുന്നതാണ് ഈ സിനിമാ സംഘം. പത്തില്‍ താഴെ മാത്രം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Story highlights: Shine Tom Chacko Rajisha Vijayan Khalid Rahman Movie started