സംഗീതവും നൃത്തവും നിറച്ച് ഒരു സൂഫിക്കഥ; ‘സൂഫിയും സുജാതയും’ ട്രെയ്‌ലർ

June 24, 2020
Soofiyum Sujathayum

‘സൂഫി എന്ന് വെച്ചാൽ സംഗീതവും നൃത്തവുമൊക്കെയായി ജീവിക്കുന്ന സന്യാസിമാരാണ്’… മലയാളി പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത, എന്നാൽ പഴങ്കഥകളിലൂടെ ഒരുപാട് പരിചിതമായ സൂഫിക്കഥയുമായി എത്തുകയാണ് ഒരു കൂട്ടം സിനിമ പ്രേമികൾ.

ചിത്രം അനൗൺസ് ചെയ്‌തതുമുതൽ മലയാളി പ്രേക്ഷകർ കാത്തിരുന്നതാണ് ജയസൂര്യ ചിത്രം സൂഫിയും സുജാതയും. ചിത്രീകരണം പൂർത്തിയായ സിനിമ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തിയേറ്റർ റിലീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ആമസോൺ പ്രൈമിലൂടെ ചിത്രം ജൂലൈ 3 മുതൽ റിലീസ് ചെയ്യുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read also: മുത്തശ്ശിയുടെ കൊത്തങ്കല്ല് ആസ്വദിച്ച് കുഞ്ഞുമോൾ; വൈറൽ വീഡിയോ

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായിവേഷമിടുന്നത് ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Story Highlights: Soofiyum Sujathayum Trailer