മാസ്‌ക് വിതരണം നടത്തുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

June 5, 2020
mask distribution

സൗജന്യ മാസ്ക് വിതരണം കൊറോണ കാലത്ത് വളരെ സജീവമായി നമുക്ക് ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും ഏജന്‍സികളും മാസ്ക് വിതരണം നടത്തുമ്പോള്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഓര്‍ക്കുക

  • സൗജന്യമായി വിതരണം ചെയ്യുന്ന മാസ്‌ക്കുകൾ 7 inches× 4.5 inches എന്ന സ്റ്റാൻഡേർഡ് അളവിൽ നിർമ്മിക്കുക.
  • കാതിൽ ഇടുന്ന ഇലാസ്റ്റിക്കിന് പകരം പിന്നിൽ കെട്ടാനുള്ള ചരട് ഘടിപ്പിക്കുക. ഇതിനും ആവശ്യത്തിനുള്ള  നീളം ഉണ്ടാകണം.
  • മാസ്‌ക്കുകൾ ഒരു പേപ്പർ  കവറിൽ ഇട്ടു മാത്രം നൽകുക.
  • സ്റ്റാൻഡേർഡ് സൈസിന് ഉപരിയായി വലുതും ചെറുതും ആയ മാസ്‌ക്കുകൾ കൂടി  നൽകുന്നു എങ്കിൽ അവയ്ക്ക് വ്യത്യസ്ത നിറമുള്ള തുണികൾ ഉപയോഗിക്കുക.
  • ഒരു വീട്ടിലേക്ക് നൽകുന്ന മാസ്‌ക്കുകൾ, അവർ കൈയിൽ എടുത്ത ശേഷം തിരിച്ചു തന്നാലും വാങ്ങാതിരിക്കുക.
  • മാസ്‌ക് നൽകുവാൻ ചെല്ലുന്നവർ മാസ്‌ക് അണിഞ്ഞു ചെല്ലുവാൻ ശ്രമിക്കുക.
  • മാസ്‌ക് നൽകുമ്പോൾ ശാരീരിക അകലം പാലിക്കുക

മാസ്ക് വിതരണം നടത്തുമ്പോള്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കൂടി ഓര്‍ത്ത്കൊണ്ട് വിതരണം നടത്തിയാല്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടി അതു പ്രയോജനപ്പെടും. അതു ഓര്‍ത്തുകൊണ്ട് വിതരണം നടത്താന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

ഓര്‍ക്കുക ! കോവിഡുകാലം  മനോഹരമാകുന്നത് സന്നദ്ധ സംഘടനകളുടെയും മറ്റു വ്യക്തികളുടേയും ഇത്തരം പ്രവര്‍ത്തികള്‍ കാരണമാണ്. പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതു വിവേകത്തോടും ആവശ്യങ്ങള്‍ മുന്നില്‍കണ്ടും ചെയ്യാന്‍ ശ്രമിക്കുക.