കാർമേഘങ്ങൾ ഒഴിഞ്ഞു പോയി, വെയിൽ ചിത്രീകരണം പൂർത്തിയായി

June 30, 2020

കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. താരം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് വെയിൽ. പാതിവഴിയിൽ ചിത്രീകരണം മുടങ്ങിയ സിനിമ ഏറെ ചർച്ചൾക്ക് ശേഷമാണ് വീണ്ടും ചിത്രീകരണം തുടർന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് ജോബി ജോർജ്.

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഈമയൗ,അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് അസിസ്റ്റന്റായി പ്രവർത്തിച്ച താരമാണ് ശരത് മേനോൻ. ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം സുരാജ് വെഞ്ഞാറന്മൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also: ഒറ്റ നോട്ടത്തിൽ നല്ല മൊരിഞ്ഞ ദോശ- ട്വിറ്ററിൽ രസകരമായ ചർച്ചകൾക്ക് തിരികൊളുത്തി വ്യാഴത്തിന്റെ ചിത്രം

ഷാസ് മുഹമ്മദ് ഛായാഗ്രഹവും നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ പ്രഭാകറാണ്.