ഏത് പെൺകുട്ടിയും കൊതിക്കും, ഇങ്ങനെയൊരു മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ..-ഉള്ളുതൊടുന്ന കുറിപ്പുമായി യുവതി

June 23, 2020

മുത്തച്ഛനും മുത്തശ്ശിയുമൊക്കെയുള്ളത് പേരക്കുട്ടികളെ സംബന്ധിച്ച് അനുഗ്രഹമാണ്. കഥകളും ജീവിത പാഠങ്ങളുമൊക്കെയായി അവർ മറ്റൊരു ലോകം തന്നെ കുട്ടികൾക്കായി സൃഷ്ടിക്കും. എങ്കിലും വാർധക്യ സഹജമായ അവശതകളും പഴയകാലത്തിന്റെ സ്വാധീനവും ഇവരിൽ അധികമായിരിക്കും. പക്ഷെ, ഇതിൽ നിന്നും വ്യത്യസ്തമായി വളരെ ചുറുചുറുക്കും വിശാലമായ കാഴ്ചപ്പാടുമുള്ള തന്റെ മുത്തശ്ശിയെ പരിചയപ്പെടുത്തുകയാണ് ഒരു യുവതി.

‘ഹ്യൂമൻസ് ഓഫ് ബോംബൈ’ എന്ന ഫേസ്ബുക്ക് പേജിലാണ് മുത്തശ്ശിയുടെയും ചെറുമകളുടെയും ആത്മബന്ധം പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തനറെ ഫാഷൻ ഉപദേശക പോലും മുത്തശ്ശിയാണെന്നും ഇപ്പോൾ സൗന്ദര്യ സംരക്ഷണമൊക്കെ രണ്ടാളും ഒന്നിച്ചാണ് നടത്തുന്നതെന്നുമൊക്കെ കുറിപ്പിൽ പറയുന്നു.

എന്നും എന്റെ പ്രിയപ്പെട്ടവൾ മുത്തശ്ശിയാണ്. എനിക്കിഷ്ടമില്ലാത്ത പാവയ്ക്ക കറിയിൽ നിന്നും എന്നെ രക്ഷിക്കുന്നത് മുത്തശ്ശിയാണ്. ‘അമ്മ പാവയ്ക്ക ഉണ്ടാക്കുന്ന ദിനങ്ങളിൽ മുത്തശ്ശി എനിക്കായി വടയും ഇഡലിയുമുണ്ടാക്കും. എന്നിട്ട് ഞങ്ങളത് ഒളിച്ചിരുന്ന് കഴിക്കും.

ഒരിക്കൽ പുറത്ത് വ്യായാമത്തിനായി പോകുമ്പോൾ ഞാൻ ഷോർട്സ് ധരിച്ചു. അപ്പോൾ ‘അമ്മ അതിനെ എതിർത്തു. എന്നാൽ മുത്തശ്ശി പറഞ്ഞത് ഇങ്ങനെയാണ്. ‘ എന്തൊരു ചൂടാണ് പുറത്ത്. മാത്രമല്ല, അവളുടെ അച്ഛനും ഷോർട്സ് ധരിച്ചല്ലേ പോകാറുള്ളത്? അപ്പോൾ അവൾ ധരിക്കുന്നതിൽ എന്താണ് പ്രശ്നം?’.

അതുകൊണ്ട് തന്നെ പാർട്ടികൾക്ക് പോകുമ്പോൾ പോലും മുത്തശ്ശിയാണ് എന്റെ ഫാഷൻ ഉപദേശക. ഞാൻ പറയുന്നതൊക്കെ കേട്ട് എനിക്ക് സമാധാനപരമായി മറുപടി നൽകാറുണ്ട്.

Read More:കൊവിഡ് കാലത്തെ വ്യാജ പ്രചാരണങ്ങളോട് ഇതാണ് മറുപടി- ശ്രദ്ധേയമായി നയൻതാരയുടെ രസകരമായ ‘കുട്ടി വീഡിയോ’

ഇപ്പോൾ ഞങ്ങൾ ഓരോ ദിവസവും എങ്ങനെ മനോഹരമാക്കാം എന്ന ചിന്തയിലാണ്. അങ്ങനെ ചർമ്മ സംരക്ഷണത്തിനായി സമയം കണ്ടെത്തിയിരിക്കുകയാണ്. ചർമ്മ സംരക്ഷണത്തിന്റെ പ്രാധാന്യം മുത്തശ്ശിക്ക് നന്നായറിയാം. വരുന്നിടത്ത് വെച്ച് കാണാമെന്ന മുത്തശ്ശിയുടെ ചിന്ത ഇതൊക്കെ കൊണ്ടാണ് എനിക്കേറെ ഇഷ്ടം.

Story highlights-viral facebook post about grandmother