കുരങ്ങന് ചോറൂട്ടി ഒരമ്മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സ്നേഹകാഴ്ച, വീഡിയോ

June 11, 2020
monkey

ഹൃദയം കീഴടക്കുന്ന സ്‌നേഹക്കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങൾ വേദിയാകാറുണ്ട്. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു സ്‌നേഹക്കാഴ്ചയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സ്വന്തം കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതുപോലെ ഒരു കുരങ്ങന് ഭക്ഷണം നൽകുകയാണ് ഒരമ്മ.

ഒരു മേശപ്പുറത്ത് പാത്രത്തിൽ ഇരിക്കുന്ന ചോറ് സ്വന്തം കുഞ്ഞിന് വാരി നല്കുന്നതുപോലെ ഒരമ്മ വാരി നൽകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ‘ഞങ്ങളുടെ വീട്ടിലെ കുരങ്ങന് ‘അമ്മ ഭക്ഷണം നൽകുന്നു എന്ന അടിക്കുറുപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

Read also: കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പകരക്കാരന്‍, പന്തു മിനുക്കാന്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ പിഴ: ക്രിക്കറ്റിലെ പുതിയ പരിഷ്‌കാരങ്ങള്‍ അംഗീകരിച്ച് ഐസിസി

വളരെ അച്ചടക്കത്തോടെ നല്ല കുട്ടിയായി ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് കുരങ്ങൻ. വളരെയധികം കരുതലോടെയാണ് ഈ അമ്മ കുരങ്ങന് ഭക്ഷണം നൽകുന്നത്. എന്തായാലും ഈ സ്ത്രീയുടെ നല്ല മനസിനെ പ്രശംസിച്ചും, സഹജീവി സ്നേഹത്തെ അഭിനന്ദിച്ചും നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ പങ്കുവയ്ക്കുന്നത്.