24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്; 500 മരണവും
രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ് രോഗം. ദിനംപ്രതി വര്‍ധിച്ചുവരികയാണ് രോഗ ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 500 പേര് കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു.
ഇന്ത്യയില്‍ ഇതുവരെ 8,78,254 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,53,471 പേര് രോഗത്തില്‍ നിന്നും മുക്തരായി. 3,01,609 പേര് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊവിഡ് 19 എന്ന മഹാമാരി മൂലം 23,174 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ജീവന് നഷ്ടമായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
Read more: ലോകത്ത് 2.3 ലക്ഷം പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍; രോഗികളുടെ എണ്ണം 1.3 കോടി പിന്നിട്ടു
നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രണ്ടരലക്ഷം കടന്നു സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം. 2,54,427 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1,03,813 കൊവിഡ് കേസുകളും സജീവമാണ്. 1,40,325 പേര് രോഗത്തില്‍ നിന്നും മുക്തരായി. 10,289 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം മരണപ്പെട്ടത്.
തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഈ സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇതുവരെ 1,38,470 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,966 പേര് മരണപ്പെട്ടു. ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
Story highlights: 28,701 new covid positive cases in India