24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 29,000-ല്‍ അധികം പേര്‍ക്ക്; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 9.3 ലക്ഷം പിന്നിട്ടു

July 15, 2020
new Covid cases

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും കൊറേണ വൈറസ് വ്യാപനത്തിന് തടയിടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ദിനംപ്രതി വര്‍ധിച്ചുവരികയാണ് കൊവിഡ് രോഗികളുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 29,429 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നതും. കഴിഞ്ഞ ഒരു ദിവസം 582 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

അതേസമയം ഇന്ത്യയിലെ കൊവിഡ് ബാധിതതുടെ എണ്ണം ഒമ്പതര ലക്ഷത്തിനടുത്തായി. 9,36,181 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,92,032 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 3,19,840 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 24,309 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

Story highlights: Corona Virus Latest Updates 29429 New Positive Cases Reported In India