24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്

June 11, 2021
new Covid cases

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായി നാലാം ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തില്‍ താഴെ മാത്രം കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 29,274,823 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 3,403 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Read more: കൊവിഡ് പോരാട്ടത്തില്‍ സൂര്യ; പ്രതിസന്ധിയിലായ ആരാധകര്‍ക്ക് 5000 രൂപയുടെ സഹായം

3,63,079 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 1,121,671 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. 94.93 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് എന്നതും ആശ്വാസം പകരുന്നു.

Story highlights: India reports 91,702 new Covid positive cases