ആശ്വാസദിനം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെ

July 5, 2021
new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ കൊവിഡിനെതിരേയുള്ള പോരാട്ടം നാം തുടരേണ്ടിയിരിക്കുന്നു.

രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. നേരിയ ആശ്വാസം പകരുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Read more: അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഗാനത്തിന് ഒടുവില്‍ ഔദ്യോഗിക റിലീസ്

42,352 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,97,00,430 ആയി. ഇന്നലെ മാത്രം 723 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,82,071 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: In India 39,796 new Covid cases reported