രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 46,617 പേര്‍ക്ക്; ആകെ മരണം നാല് ലക്ഷം കടന്നു

July 2, 2021

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം നാം തുടരേണ്ടിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 46,617 പേര്‍ക്കാണ്.

ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,458,251 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 853 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം നാല് ലക്ഷം കടന്നു. 400,312 പേരുടെ ജീവനാണ് കൊവിഡ് ഇതുവരെ ഇന്ത്യയില്‍ കവര്‍ന്നത്.

Read more: കറങ്ങുന്ന കസേരയും വലിയ ജാലകങ്ങളും പിന്നെ ചില്ലിട്ട മേല്‍ക്കൂരയും; ഇന്ത്യന്‍ റെയില്‍വേയുടെ വിസ്താഡോം കോച്ച്

രാജ്യത്ത് 24 മണിക്കൂറിനിടെ 59,384 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 96.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ വിവിധ ഇടങ്ങളിലായി 509,637 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: 46,617 New Covid cases reported in India