രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,164 പേര്‍ക്ക്, 499 മരണവും

July 19, 2021
India reports 18,870 new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ ഇതുവരെ 3,11,44,229 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,21,665 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Read more: ഗിന്നസിലും ഇടംനേടി മണലിൽതീർത്ത ഭീമൻ കോട്ട; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന മണൽകൊട്ടാരംതേടി സഞ്ചാരികളും

കഴിഞ്ഞ ഒരു ദിവസത്തിനിടെ 499 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 4,14,108 പേരുടെ ജീവനാണ് കൊവിഡ് ഇതുവരെ രാജ്യത്ത് കവര്‍ന്നത്. 3,03,08,456 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടുണ്ട്.

Story highlights:  India reports 38,164 new Covid cases and 499 deaths in last 24 hours