ലോകത്ത് 1.66 കോടിയിലധികം കൊവിഡ് ബാധിതര്‍; മരണം 6.5 ലക്ഷം കടന്നു

July 29, 2020
Covid positive Cases

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. ലോകത്ത് ഇതുവരെ 1,66,60,138 പേര്‍ക്കാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാമാരി മൂലം 6,58,813 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

യുഎസിനെയാണ് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. 43,46,748 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,49,180 പേര്‍ യുഎസില്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 24,83,156 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 88,539 പേര്‍ ബ്രസീലില്‍ കൊവിഡ് മരണത്തിനിരയായി.

കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 14,83,156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33,425 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപോക്ഷിച്ച് ഇന്ത്യയില്‍ കൊവിഡ് മരണനിരക്കില്‍ നേരിയ കുറവുണ്ട്.

8,22,060 പേര്‍ക്ക് റഷ്യയിലും കൊവിഡ് സ്ഥിരീകരിച്ചു. 13,483 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ 4,59,761 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Story highlights: 1.66 Crore Covid positive Cases Reported In Worldwide