മകളുടെ വര്‍ക്കൗട്ട് വീഡിയോയിലേക്ക് അമീര്‍ഖാന്റെ സര്‍പ്രൈസ് എന്‍ട്രി; ഒപ്പം ഒരു ‘ഹലോ’യും

July 1, 2020
Aamir Khan crashes daughter Ira's workout video viral

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. ഇത്തരം വിശേഷങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ സോഷ്യല്‍ലോകത്ത് ശ്രദ്ധ നേടുകയാണ് അമീര്‍ഖാനും മകള്‍ ഇറ ഖാനും.

ഇറയുടെ വര്‍ക്കൗട്ട് വീഡിയോയിലേയ്ക്ക് സര്‍പ്രൈസ് എന്‍ട്രി നടത്തുകയായിരുന്നു അമീര്‍ ഖാന്‍. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യാന്‍ നില്‍ക്കാതെ ഒരു ഹലോ മാത്രം പറഞ്ഞ് താരം അപ്രത്യക്ഷമായി. ഫിറ്റ്‌നെസ് ട്രെയിനറായ ഡേവിഡ് പോസ്‌നിക്കിനൊപ്പമായിരുന്നു ഇറയുടെ വര്‍ക്കൗട്ട്. ട്രെയിങിനിടെ അവിചാരിതമായി അമീര്‍ ഖാനെ കണ്ട ഡേവിഡ് പോസ്‌നിക് മകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാന്‍ ആഗ്രമുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ ‘ഹലോ’ പറയാന്‍ വന്നതാണ് എന്നായിരുന്നു അമീര്‍ ഖാന്റെ മറുപടി. തൊട്ടുപിന്നാലെ അടുത്ത തവണ അച്ഛനെ നിര്‍ബന്ധിച്ച് വര്‍ക്കൗട്ടില്‍ ഒപ്പം കൂട്ടാമെന്ന് ഇറയും ഉറപ്പ് നല്‍കി.

Read more: നൂറ് കിലോഗ്രാം ഭാരമുള്ള ബൈക്ക് തലയിലേന്തി ഗോവണി കയറുന്ന യുവാവ്; ബാലന്‍സിംഗ് മികവിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ

ഡേവിഡ് പോസ്‌നിക് ആണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ധൂം 3, പികെ തുടങ്ങിയ ചിത്രങ്ങളില്‍ അമാര്‍ ഖാന്റെ പരിശീലകനായിരുന്നു ഡേവിഡ് പോസ്‌നിക്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു മകളുടെ വര്‍ക്കൗട്ട് വീഡിയോയില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തിയ അമീര്‍ ഖാന്റെ ദൃശ്യങ്ങള്‍.

Story highlights: Aamir Khan crashes daughter Ira’s workout video viral