കോഴിയാണെങ്കിലെന്താ, പല്ലുതേച്ചു കൂടെ? -കോഴിയെ പല്ലുതേപ്പിക്കാൻ ശ്രമിക്കുന്ന വിരുതൻ; രസകരമായ വീഡിയോ

കുട്ടികളുടെ രസകരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. കുട്ടികളും മൃഗങ്ങളും ചേർന്നതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കാരണം കുട്ടികളെപ്പോലെ തന്നെ നിഷ്കളങ്കരാണ് മൃഗങ്ങളും. വളർത്തുമൃഗങ്ങളെ സമപ്രായക്കാരെപോലെ കരുതുന്ന കുട്ടികളുടെ നിരവധി വീഡിയോകൾ മുൻപ് ശ്രദ്ധേയമായിട്ടുണ്ട്.
ഇപ്പോൾ വീട്ടിൽ വളർത്തുന്ന കോഴിയെ പല്ലുതേപ്പിക്കാൻ ശ്രമിക്കുന്ന കുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്. തന്റെ കുഞ്ഞു ബ്രഷ് ഉപയോഗിച്ച് കോഴിയുടെ പല്ലുതേപ്പിക്കാനായി പിന്നാലെ നടക്കുകയാണ് വിരുതൻ. പൂവൻ കോഴിയുടെ പിന്നാലെയാണ് പല്ലുതേപ്പിക്കാനുള്ള ശ്രമവുമായി കുട്ടി നടക്കുന്നത്.
കോഴി കുട്ടിയിൽ നിന്നും രക്ഷപ്പെടാനായി വട്ടം കറങ്ങുകയാണ്. എങ്കിലും കുട്ടി പിന്നാലെ തന്നെയുണ്ട്. സഹികെട്ട് കോഴി ഒന്ന് ഉറക്കെ കൂവിയതോടെ കുട്ടി പെട്ടെന്ന് തന്നെ പിന്മാറി. ഏന്തയാലും രസകരമായ ഈ വീഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.
കുറച്ച് നാളുകൾക്ക് മുൻപ് കോഴിക്ക് ഭക്ഷണം വാരി കൊടുക്കുന്ന മറ്റൊരു കുട്ടി സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു. കളിക്കൂട്ടുകാർ എന്ന നിലയിലാണ് കുഞ്ഞുങ്ങൾ അവയോട് പെരുമാറുന്നത്.
boy trying to brush chicken’s teeth