സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക്; 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 14, 2020
Covid cases reported in Kerala

കേരളത്തില്‍ 608 പേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതും. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഈ കണക്കുകള്‍. സംസ്ഥാനം അനുദിനം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇവരില്‍ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല എന്നത് ആശങ്കയുയര്‍ത്തുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തുപുരം-201
എറണാകുളം-70
മലപ്പുറം-58
കോഴിക്കോട്-58
കാസര്‍ഗോഡ്-44
തൃശ്ശൂര്‍-42
ആലപ്പുഴ-34
പാലക്കാട്- 26
കോട്ടയം- 25
കൊല്ലം-23
വയനാട്-12
കണ്ണൂര്‍-12
പത്തനംതിട്ട-3

Story highlights: Corona Virus Kerala Latest Updates