സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്

July 9, 2020
15,768 New Covid cases Reported in Kerala

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 74 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം ബാധിച്ച ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡിഎസ്സി ഒന്ന്, ബിഎസ്എഫ് 1, എച്ച്‌സിഡബ്ല്യൂ 4, ഐടിബിപി 2 ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകൾ:

തിരുവനന്തപുരം95, മലപ്പുറം -55, പാലക്കാട് -50, തൃശൂര്‍ -27, ആലപ്പുഴ -22, ഇടുക്കി -20, എറണാകുളം -12, കാസര്‍ഗോഡ് -11, കൊല്ലം -10, കോഴിക്കോട് -8, കോട്ടയം -7, വയനാട് -7, പത്തനംതിട്ട -7, കണ്ണൂര്‍ -8

Story Highlights: Covid updates Kerala