ഇങ്ങനെ ഒരു ഗോള്‍ ആഘോഷം ഇതിന് മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല; മാനിന്റെ ഗോളും ആഘോഷവും വൈറല്‍

‘ഗോള്‍…’ എന്ന ഒരു വാക്ക് കേട്ടാല്‍ മതിയാകും പല കായിക പ്രേമികളിലും ആവേശം നിറയാന്‍. കാരണം കാല്പന്ത് കളികളിലെ വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ ഒരു ഗോള്‍ നേടിയാല്‍ ഫുട്ബോള്‍ മൈതാനം മുഴുവന്‍ വിജയാരവങ്ങള്‍ മുഴക്കാറുണ്ട്. ശരിയാണ് ഗോളുകള്‍ എപ്പോഴും ആഘേഷിക്കപ്പെടേണ്ടത് തന്നെയാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും അല്പം വ്യത്യസ്തമായ ഒരു ഗോളും ഗോളാഘോഷവുമാണ്.
എന്നാല്‍ ഇങ്ങനെ ഒരു ഗോള്‍ ആഘോഷം ഇതിനി മുന്‍പ് ആരും കാണാന്‍ ഇടയില്ല. കാരണം ഫുട്ബോള്‍ താരങ്ങളില്‍ ആരുമല്ല ഈ ഗോള്‍ ആഘോഷത്തിന് പിന്നില്‍, മറിച്ച് ഒരു മാന്‍ ആണ്. തന്റെ കൊമ്പുകള്‍ക്കൊണ്ട് പന്ത് ഉരുട്ടി ഒടുവില്‍ അത് കൃത്യമായി ഗോള്‍ പോസ്റ്റില്‍ എത്തിക്കുകയാണ് ഈ മാന്‍. എന്നാല്‍ ഇതിലും രസകരം ഗോള്‍ നേടിയ ശേഷമുള്ള മാനിന്റെ തുള്ളിച്ചാട്ടം ആണ്. ഈ ഗോള്‍ ആഘോഷത്തില്‍ കാണികള്‍ പോലും പങ്കാളികളാകും. സെക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂവെങ്കിലും ഈ ഗോളും ഗോളാഘോഷവും സൈബര്‍ ലോകത്ത് വൈറലായിക്കഴിഞ്ഞു.
ഇത്തരത്തില്‍ രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ ഇടയ്ക്കിടെ സാമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി പക്ഷികളും മൃഗങ്ങളുമൊക്കെയാണ് രസക്കാഴ്ചകളിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നതും. ഇത്തരം ദൃശ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരും ഏറെയാണ്.
Story highlights: Deer’s reaction after scoring a goal viral video