അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

July 15, 2020
anticeptics

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മള്‍ കൂടുതലായി കേള്‍ക്കുന്ന രണ്ട് പേരുകളാണ്‌ അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും. ഈ രണ്ട് വാക്കുകള്‍ പലരും തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിധാരണകൾ പരത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ തെറ്റ് ധാരണകൾ ഇല്ലാതാക്കാൻ ഇവയെ കൂടുതൽ അറിയേണ്ടത് അത്യാവശ്യമാണ്.

അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും- അവയുടെ ഉപയോഗം

  • അണുനാശിനികളും (disinfectants) ആന്റിസെപ്റ്റിക്കുകളും (antiseptics) രോഗാണുക്കളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്ന രാസപദാർഥങ്ങളാണ്.
  • അചേതന വസ്തുക്കളും പ്രതലങ്ങളും പരിസരങ്ങളും അണുവിമുക്തമാക്കാൻ  ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് അണുനാശിനികള്‍. ഇവ ജീവജാലങ്ങൾക്കു മേൽ പ്രയോഗിക്കാൻ പാടില്ല. ഉദാ : ബ്ലീച് ലായനി
  • ജീവജാലങ്ങൾക്കു മേൽ പ്രയോഗിക്കാവുന്ന രാസവസ്തുക്കളാണ്‌ ആന്റിസെപ്റ്റിക്കുകള്‍ ഉദാ : ഹാൻഡ് സാനിറ്റൈസറിലും, സർജിക്കൽ  സ്‌ക്രബിലുമുള്ള ആൽക്കഹോൾ, ക്ലോർഹെക്സിഡിൻ മുതലായവ
  • രോഗാണുക്കളുള്ള പ്രതലങ്ങളെയും അചേതന വസ്തുക്കളെയും അണുവിമുക്തമാക്കാൻ അണുനാശിനികളും നമ്മുടെ കൈകൾ ശുചിയാക്കാൻ ആന്റി സെപ്റ്റിക്കുകളും ഉപയോഗിക്കാം.
  • കൈകൾ, രോഗികൾ സ്പർശിക്കാനിടയുള്ള പ്രതലങ്ങൾ എന്നിവ ആൽക്കഹോൾ അടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ചു അണുവിമുക്തമാക്കാവുന്നതാണ്.
  • കൊറോണ വൈറസിനെതിരെ പ്രധാനമായും ഉപയോഗിച്ചു വരുന്ന അണുനാശിനികള്‍ ഹൈപ്പോക്ലോറൈറ്റ് (ബ്ലീച് ലായനി), ആൽക്കഹോൾ എന്നിവയാണ്.

Story Highlights: disinfectants and antiseptics