‘ദൃശ്യം 2’; തൊടുപുഴയിൽ ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

July 2, 2020

മലയാള സിനിമയിൽ ചരിത്രം രചിച്ച ചിത്രമായിരുന്നു ‘ദൃശ്യം’. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഓഗസ്റ്റ് 17ന് തൊടുപുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് ‘ദൃശ്യം 2’ ഒരുങ്ങുന്നത്. എന്നാൽ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിർത്തിവയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ‘ദൃശ്യം 2’ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ അഭിനയിച്ചിരുന്നത്. വിദേശത്താണ് ഇനി ഷൂട്ടിംഗ് പൂർത്തിയാക്കാനുള്ളത്. അതുകൊണ്ട് ആ ചിത്രം താൽക്കാലികമായി നിർത്തിവെച്ച് കേരളത്തിൽ പൂർണമായി ചിത്രീകരിക്കാവുന്ന സിനിമയിലേക്ക് കടക്കും എന്ന് ജീത്തു അറിയിച്ചിരുന്നു.

Read More: വീശിയടിക്കുന്ന തിരമാലയുടെ സ്ലോ മോഷൻ വീഡിയോ- ചില്ലുപാളികൾ പോലെ സുന്ദരമായ കാഴ്ച

തുടർച്ചയായി 60 ദിവസം ചിത്രീകരണം നടത്തി ‘ദൃശ്യം 2’ പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

Story highlights-drishyam 2 begin by august