ഉറങ്ങിക്കിടന്ന സഹോദരനെ ശല്യം ചെയ്ത് കുട്ടിയാനയുടെ കുറുമ്പ്- രസകരമായ വീഡിയോ

July 14, 2020

ആനവിശേഷങ്ങൾ കാണാനും കേൾക്കാനും വലിയ ഇഷ്ടമാണ് ആളുകൾക്ക്. കുറുമ്പും കുസൃതിയുമായി നിരവധി ആനകൾ സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്. എപ്പോഴും ഓടിനടക്കാനും കുറുമ്പുകാണിക്കാനും ഇഷ്ടമുള്ള ഒരു കുട്ടിയാനയാണ് ഇപ്പോൾ ചിരിപടർത്തി വൈറലായിരിക്കുന്നത്.

ഉറങ്ങിക്കിടക്കുന്ന സഹോദരനോട് കുസൃതികാണിക്കുകയാണ് കുട്ടിയാന.സുഖമായി മണ്ണിൽ കിടന്നുറങ്ങിയ മുതിർന്ന ആനയെ ചവിട്ടിയും പുറത്ത് കയറിയുമൊക്കെ എഴുന്നേല്പിക്കാൻ ശ്രമിക്കുകയാണ് കുറുമ്പനായ ആനക്കുട്ടി.

Read More: വെള്ളത്തിൽ വീണ് ജീവനുവേണ്ടി പിടഞ്ഞ പക്ഷിയെ രക്ഷിച്ച് കരടി- വീഡിയോ കാണാം

സഹികെട്ട സഹോദരൻ ഒടുവിൽ ഉറക്കം മതിയാക്കി എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം. സുധാ രമൺ എന്ന ഐ എഫ് എസ് ഉദ്യോഗസ്ഥയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights-Funny elephant trying to disturb his brother