‘ജാക്കും ജില്ലും കുന്നിൽ കേറിയെന്നാ പറയുന്നത്’; ഓൺലൈൻ ക്ലാസ് കേട്ട് ഇംഗ്ലീഷ് നഴ്‌സറി ഗാനങ്ങൾ പഠിച്ച മിടുക്കി മുത്തശ്ശി- വീഡിയോ

July 12, 2020

അറുപത് കഴിഞ്ഞാൽ അടുത്ത ബാല്യം എന്നാണ് പറയാറുള്ളത്. കാരണം, ചെറുപ്പത്തിലേ കുറുമ്പും കുസൃതികളും വാശിയും സങ്കടങ്ങളുമെല്ലാം അതെ അളവിൽ തന്നെ ഈ പ്രായത്തിനു ശേഷം തിരികെ വരാറുണ്ട്. വീട്ടിലൊരു കുഞ്ഞോ പ്രായമായ മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല.

ചെറുപ്പത്തിൽ പഠിക്കാൻ മടിച്ചത് പോലും ഈ പ്രായത്തിൽ പഠിച്ച് ശ്രദ്ധേയയാകുകയാണ് ഒരു മിടുക്കി മുത്തശ്ശി. കുട്ടികൾക്കൊപ്പമിരുന്ന് ഓൺലൈൻ ക്ലാസ്സുകളിൽ ഈ പല്ലില്ലാത്ത മുത്തശ്ശിയും പഠിക്കുകയാണ്. അങ്ങനെ പഠിച്ച ഇംഗ്ലീഷ് നഴ്‌സറി ഗാനങ്ങൾ നല്ല ചുറുചുറുക്കോടെ പാടി കൊച്ചുമക്കളെയും വിരുന്നുകാരെയുമൊക്കെ അമ്പരപ്പിക്കുകയും ചെയ്യുകുന്നുണ്ട്.

പാട്ടിനൊപ്പം വരികളുടെ അർത്ഥവും മുത്തശ്ശി പറയും. ജാക്ക് ആൻഡ് വെൻറ് അപ് ദി ഹിൽ എന്ന ഗാനത്തിനൊപ്പം രസകരമായി അർത്ഥവും പറയുന്നു ഈ സ്മാർട്ട് മുത്തശ്ശി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് മുത്തശ്ശിയുടെ ഇംഗ്ലീഷ് നഴ്‌സറി ഗാനങ്ങൾ.

Story highlights-Grandma sings English nursery rhymes