കൊറോണ വൈറസ് വ്യാപന സാധ്യതകളും ചില വസ്തുതകളും
വ്യാജ വാര്‍ത്തകള്‍
കൊവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ കണ്ടുവരുന്ന ചില പ്രവണതകളിലോന്നാണ് വ്യാജ വാര്‍ത്തകളുടെ അതിപ്രസരം. സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ ജീവിതത്തില്‍ പലപ്പോഴും വില്ലന്‍മാരായി എത്താറുമുണ്ട്.
ശരിയായ രോഗ പ്രതിരോധത്തിനും രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും വിലങ്ങുതടിയായി നില്‍ക്കുന്ന ഈ വ്യാജവാര്‍ത്തകളെ തടയേണ്ടത് പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യം തന്നെയാണ്. അതിലൊന്നാണ് ഇൻക്യുബേഷൻ പീരീഡുമായി ബന്ധപ്പെട്ട ചില അജ്ഞതകള്‍.
ഇൻക്യുബേഷൻ പിരീഡ്
- രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ ഇൻക്യുബേഷൻ പിരീഡ് കണക്കാക്കൽ എളുപ്പമല്ല
- എങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൊവിഡ്- ഇൻക്യുബേഷൻ പിരീഡ് ശരാശരി അഞ്ചുമുതൽ ഏഴുദിവസംവരെയും ഏറിയാൽ 14 ദിവസം വരെയുമായാണ് കണക്കാക്കുന്നത്.
- ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വാറന്റൈൻ സമയം രണ്ടാഴ്ചയായി ലോകത്ത് മുഴുവൻ നിജപ്പെടുത്തിയിരിക്കുന്നത്.
- മാത്രമല്ല പുതിയ വൈറസായതിനാലും പഠനങ്ങള്‍ അധികമായി നടക്കാത്തതുകൊണ്ടും കൂടുതല്‍ ജാഗ്രതക്കായി ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തികളോട് അടുത്ത 14 ദിവസം കൂടി ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെടാറുണ്ട്.
ശരിയായ പ്രതിരോധ മാര്‍ഗങ്ങൾ
രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന ഓരോ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തിൽ പരമാവധി പൊതുഇടങ്ങളിൽ സന്ദർശിക്കാതിരിക്കുക. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിച്ചിരിക്കണം. നിരന്തരമായുള്ള സാനിറ്റൈസർ ഉപയോഗവും വൈറസിനെ അകറ്റാൻ ഒരു പരിധിവരെ സഹായിക്കും.
Read also: ക്യാമറയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫര്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വീടു പണിയും: ഇതാണ് ‘ക്യാമറ വീട്’
ശരിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ രോഗപകര്‍ച്ച നമുക്ക് തടഞ്ഞു നിറുത്താന്‍ സാധിക്കും എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. വാക്സിനോ അല്ലെങ്കില്‍ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകളോ നാളിതുവരെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ശരിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് കൊവിഡ് 19 രോഗപകര്‍ച്ച ഫലപ്രദമായി തടഞ്ഞു നിറുത്താനുള്ള മാര്‍ഗ്ഗം. പൊതുജനാരോഗ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോടൊപ്പം ജനങ്ങള്‍ സ്വമേധയാ ഇതു പാലിക്കാന്‍ തയ്യാറാകേണ്ടത് ഈ അവസരത്തില്‍ വളരെ അത്യാവശ്യവുമാണ്.
പൊതുജനാരോഗ്യ നിയമങ്ങള്‍
- മാസ്കുകള്‍ വീടുകളിലും നമുക്ക് ശീലമാക്കാം
- നിരത്തുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- കയറ്റിറക്ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശനമായും കയ്യുറയും മാസ്കും ധരിക്കേണ്ടതാണ്.
- കൈകള്‍ സോപ്പിട്ട് കൂടെക്കൂടെ കഴുകേണ്ടതാണ്
- പൊതു ഇടങ്ങളില്‍ തുപ്പരുത്.
- ബ്രേക്ക് ദി ചെയിന്‍ ഡയറികള്‍ നമുക്കൊരു ശീലമാക്കാം
- ഇതിനു പുറമേ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതേപടി തുടര്‍ന്നും പാലിക്കേണ്ടതുമാണ്.
ഈ അവസരത്തിൽ വീടിന് പുറത്തുപോകുന്നവർ കൂടുതല്‍ കരുതലും ജാഗ്രതയും പുലർത്തണം. പ്രത്യേകിച്ചും ജോലികഴിഞ്ഞോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ നോക്കാം.
- കഴിയുന്നതും വീടിനു പുറത്തെ ശുചിമുറി ഉപയോഗിക്കുക
- ചെരുപ്പുകള്‍ പുറത്ത് അഴിച്ചു വെക്കേണ്ടതാണ്.
- വീട്ടിലെത്തിയാല്‍ ഉടനെ വീട്ടിലെ പ്രായമായവരുടെ അടുത്തോ കുട്ടികളുടെ അടുത്തോ പോകുന്നത് ഒഴിവാക്കേണ്ടതാണ്.
- ഭക്ഷണ സാധനങ്ങളും മറ്റും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
- പൊതു സ്ഥലങ്ങളിലോ ഓഫീസുകളിലോ പോയി തിരികെ വന്നാല്‍ ഉടനെ തന്നെ വസ്ത്രങ്ങള്‍ മാറി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക
Story Highlights: health and Covid updates