സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

July 13, 2020
Kerala Weather Report

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച 5 ജില്ലകളിലും വ്യാഴാഴ്ച 4 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

Story Highlights: Kerala rain alert