കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച ആദ്യ സിനിമ; ഖാലിദ് റഹ്മാൻ ചിത്രം പൂർത്തിയായി

July 15, 2020

കൊവിഡ് കാലത്ത് ഏറ്റവും വെല്ലുവിളി അഭിമുഖീകരിച്ച മേഖലകളിൽ ഒന്നായിരുന്നു സിനിമാ ഇൻഡസ്ട്രി. റിലീസുകളും ചിത്രീകരണവുമെല്ലാം പ്രതിസന്ധിയിലായി. ലോക്ക് ഡൗൺ ഇളവുകൾ നൽകിയപ്പോൾ കർശന നിർദേശങ്ങളോടെ ഷൂട്ടിംഗ് തുടരാൻ സർക്കാർ അനുമതി നൽകി. അങ്ങനെ മലയാള സിനിമയിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചിത്രീകരിച്ച ആദ്യ ചിത്രം പൂർത്തിയായി.

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ നായികാനായന്മാരാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് മലയാള സിനിമയിൽ ആദ്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയത്.

Read More: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ഖാലിദ് റഹ്‌മാൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Story highlights-khalid rahman’s new movie shooting completed