പൈലറ്റിന്റെ സമയോചിത ഇടപെടൽ; യന്ത്രത്തകരാർ സംഭവിച്ച വിമാനം ഇറക്കിയത് ഹൈവേയിൽ, അപകടം ഒഴിവായത് തല നാരിഴയ്ക്ക്

July 8, 2020
plane emergency landing

പലപ്പോഴും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടങ്ങളെ ഒഴിവാക്കുന്നത്. അത്തരത്തിൽ യന്ത്രത്തകരാർ സംഭവിച്ച ചെറു വിമാനം വളരെ പണിപ്പെട്ട് ഹൈവേയിൽ ഇറക്കുന്ന ഒരു പൈലറ്റാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

അമേരിക്കയിലെ സെഡോണയിലാണ് പൈലറ്റ് അതിസാഹസീകമായി വിമാനം ഇറക്കിയത്. വാഹനങ്ങൾ പോകുന്ന ഹൈവേയിൽ വളരെ പണിപ്പെട്ട് വാഹങ്ങൾ ഇല്ലാത്ത ഭാഗം നോക്കിയാണ് പൈലറ്റ് വിമാനം നിലത്തിറക്കിയത്.

Read also: ഓണ്‍ലൈന്‍ ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റ്; അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം അടുത്തുള്ള ഹൈവേയിലേക്ക് നിർത്തുകയായിരുന്നു. ആദ്യ തവണ വിമാനം നിലത്തിറക്കാനുള്ള ശ്രമം വിജയിച്ചില്ല, പിന്നീട് വാഹനങ്ങൾക്ക് മുകളിലൂടെ പറന്ന് വാഹനങ്ങൾ ഇല്ലാത്ത സ്ഥലത്ത് വിമാനം അതിസാഹസീകമായി ഇറക്കി. റോഡിൽ ഇറക്കിയ വിമാനം സമീപത്തെ നടപ്പാതയിലേക്ക് കയറി ചിറകുകൾ ഉരസിയാണ് നിന്നത്.

Story Highlights: plane makes emergency landing on busy roadway

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!