‘ഇതാണ് എന്റെ ലോകം; അന്ന് അല്ലിക്ക് വെറും രണ്ടുവയസ്’- ഓർമ്മചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

July 30, 2020

മലയാളികളുടെ പ്രിയ താരകുടുംബമാണ് പൃഥ്വിരാജിന്റേത്. ഭാര്യ സുപ്രിയയും സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ഇരുവരും സജീവമാണ്. സിനിമാ വിശേഷങ്ങളേക്കാൾ കുടുംബ വിശേഷങ്ങളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ മൂന്നുവർഷം പഴക്കമുള്ളൊരു ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

‘ഇതാണ് എന്റെ ലോകം..അന്ന് അല്ലിക്ക് രണ്ടു വയസ്’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൊതുവെ മകൾ അലംകൃതയുടെ ചിത്രങ്ങൾ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ല. പിറന്നാൾ ദിനങ്ങളിൽ മാത്രമാണ് മകളുടെ ചിത്രം ആരാധകരോട് പങ്കുവയ്ക്കാറുള്ളത്.

അടുത്തിടെ അല്ലി എഴുതിയ കൊവിഡ് കുറിപ്പ് സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിക്കുന്നത് മകൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് ഈ കുറിപ്പിലൂടെയാണ് മനസിലായതെന്ന് സുപ്രിയ പറയുന്നു.

Read More: ‘കൊവിഡിനെ കുറിച്ച് ഞങ്ങൾ പറയുന്നതൊക്കെ അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസിലായത്’- അല്ലിയുടെ കൊവിഡ് കുറിപ്പ് പങ്കുവെച്ച് സുപ്രിയ

മുൻപ് , ഫാദർസ് ഡേയ്ക്ക് പൃഥ്വിരാജിനായി അല്ലി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു. ‘ആടുജീവിതം’ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ്, മടങ്ങിയെത്തിയപ്പോൾ അല്ലി നൽകിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

Story highlights-prithviraj shares throwback photo