ചാക്കോച്ചന്റെ ഇസഹാക്കിന് രമേഷ് പിഷാരടിയുടെ വക ആനവണ്ടി- തടിയിൽ തീർത്ത കളി വണ്ടികളുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

July 11, 2020

മലയാളികൾക്ക് എന്നും പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്നും മാറി എല്ലാത്തരം വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സിനിമാവിശേഷങ്ങൾക്കിടയിൽ മകൻ ഇസഹാക്കിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട് താരം.

ഇപ്പോൾ നടനും സംവിധായകനും സുഹൃത്തുമായ രമേഷ് പിഷാരടി, ഇസഹാക്കിനു നൽകിയ ഒരു സമ്മാനം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. മരത്തിൽ നിർമ്മിച്ച ഒരു കുഞ്ഞു കെ എസ് ആർ ടി സി ബസും, ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസഹാക്കിനു സമ്മാനിച്ചത്.

Read More:വെബ് സീരീസുകളിലേക്ക് ചുവടുമാറ്റി വിജയ് സേതുപതി; അണിയറയിൽ ഒരുങ്ങുന്നത് രണ്ട് സീരീസുകൾ

‘എ രമേഷ് പിഷാരടി എന്റർപ്രൈസസ്’ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ഇസഹാക്കിന്റെ കളിവണ്ടികൾ പങ്കുവെച്ചത്. സിനിമക്ക് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും.

Story highlights-ramesh pisharady’s surprise gifts to kunchacko boban’s son