ദേ ഇതാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ‘സ്മാര്‍ട് ആട്‌’

July 1, 2020
Smart goat video goes viral in twitter

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇത്തരത്തിലുള്ള ഒരു വീഡിയോ ശ്രദ്ധ നേടുന്നു.

‘സ്മാര്‍ട് ആയ ആട്’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. ക്യാപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ അല്‍പം സ്മാര്‍ട് ആണ് ഈ ആട്. വിശപ്പ് അകറ്റാന്‍ ആട് പ്രയോഗിച്ച ബുദ്ധിയാണ് ശ്രദ്ധ നേടുന്നത്. വിശന്നു നടന്ന ആട് ഒരു മരത്തില്‍ നിറയെ പച്ചിലകള്‍ കാണുന്നു. എന്നാല്‍ ഉയരമുള്ള മരത്തില്‍ നിന്നും ഇലകള്‍ ഭക്ഷിക്കുക എന്നത് ആടിന് സാധ്യമയിരുന്നില്ല.

Read more: അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍; അതിശയിപ്പിക്കുന്ന നൃത്ത വൈഭവം കൊണ്ട് സൈബര്‍ ലോകത്ത് ശ്രദ്ധ നേടി കൊച്ചുമിടുക്കന്‍

മരത്തിന് സമീപത്തു നില്‍ക്കുന്ന പോത്തിനെ ശ്രദ്ധയില്‍ പെട്ട ആട് ഉടനെ അതിന്റെ പുറത്ത് കയറി. ശേഷം പിന്‍കാലുകള്‍ പോത്തിന്റെ ദേഹത്ത് ഉറപ്പിച്ച് മുന്‍കാലുകള്‍ ഉയര്‍ത്തി മരത്തില്‍ നിന്നും ഇലകള്‍ പറിച്ച് തിന്നു. എന്തായാലും ആടിന്റെ ബുദ്ധിയെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മാത്രമല്ല ആട് പുറത്ത് കയറിയപ്പോള്‍ ക്ഷമയോടെ കാത്തു നിന്ന പോത്തിനേയും പ്രശംസിക്കുന്നവരുണ്ട്.

Story highlights: Smart goat video goes viral in twitter