കാഴ്ചയില്‍ കുഞ്ഞന്‍; പക്ഷെ ഗുണങ്ങള്‍ വലുത്; അറിയാം കാടമുട്ടയും ആരോഗ്യവും
കാഴ്ചയില്‍ തീരെ കുഞ്ഞനാണ് കാടമുട്ട. പക്ഷെ ഗുണങ്ങളുടെ കാര്യത്തില്‍ ഈ കുഞ്ഞന്‍ അത്ര ചെറുതല്ല. അഞ്ച് കോഴിമുട്ടയ്ക്ക് പകരം ഒരു കാടമുട്ട മതിയെന്ന് പഴമക്കാര്‍ പറയാറുണ്ട്. അത് വെറുതെ പറയുന്നതല്ല. ഗുണങ്ങളുടെ കാര്യത്തില്‍ കാട ഇറച്ചിയും കാട മുട്ടയുമെല്ലാം ഏറെ മുന്നിലാണ്. കാടമുട്ടയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം.
പ്രോട്ടീനാല്‍ സമ്പന്ന കാടമുട്ട. ഇതിനു പുറമെ വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട് കാടമുട്ടയില്‍. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവയണ് കാടമുട്ടയില്‍ കൂടുതലുള്ളത്. ആസ്തമ, ചുമ തുടങ്ങിയവയെ ചെറുത്തുനിര്‍ത്താന്‍ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി സഹായിക്കുന്നു.
ഇതിനുപുറമെ കാടമുട്ട കൊണ്ടുണ്ടാക്കുന്ന സൂപ്പ് കുടിക്കുന്നത് ജലദോഷം, പനി എന്നിവയെ ചെറുക്കാനും ഗുണം ചെയ്യും. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകാറുള്ള വയറുവേദനയ്ക്കും നല്ലൊരു പരിഹാരമാണ് കാടമുട്ട. മാത്രമല്ല രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കാടമുട്ട കഴിക്കുന്നത് ഗുണംചെയ്യും.
കാടമുട്ടയില്‍ പൊട്ടാസ്യവും അയണും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തകോശങ്ങളുടെ ആരോഗ്യത്തിനും കാടമുട്ട അത്യുത്തമമാണ്. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിലും കാടമുട്ട ശീലമാക്കുന്നത് ഗുണം ചെയ്യും. ദിവസവും കാടമുട്ട കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാനും സഹായിക്കുന്നു. അയമ്# ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അനീമിയ ഉള്ളവര്‍ കാടമുട്ട കഴിക്കുന്നത് വിളര്‍ച്ചയെ ചെറുക്കാനും സഹായിക്കുന്നു.
Story highlights: Special health benefits of quail eggs