ഇത് ഡയറക്ടർ ബ്രില്യൻസ്; സൂഫിയും സുജാതയും ചിത്രത്തിലെ കാണാതെപോയ രഹസ്യങ്ങൾ

July 9, 2020
ss

മനോഹരമായ പ്രണയകഥ പറഞ്ഞ് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് സൂഫിയും സുജാതയും. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പൂർണമായും ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്ത സിനിമ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രത്തിലെ കാണാതെപോയ ബ്രില്യൻസിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിലെ സംവിധായകന്റെ ബ്രില്യൻസ് വെളിപ്പെടുത്തുന്ന ചില രംഗങ്ങളും വിഡിയോയിൽ കാണാം.

വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായിവേഷമിടുന്നത് ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: എങ്ങനെ കൈയടിക്കാതിരിക്കും സുപ്രിയയുടെ നന്മ മനസ്സിന്; ഹൃദയം കൊണ്ടല്ലേ ചേര്‍ത്തുപിടിച്ചത്

ചിത്രത്തിലെ പ്രണയഗാനങ്ങളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ജൂലൈ മൂന്നിനാണ് ചിത്രം റിലീസ് ചെയ്‌തത്‌.