‘നിസാരം’, പ്രായത്തെ തോൽപിച്ച ഫിറ്റ്നസ്; വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം
ചില സിനിമ താരങ്ങളുടെയൊക്കെ പിറന്നാൾ ദിനത്തിൽ മാത്രമാണ് ഇവർക്കൊക്കെ ഇത്രയധികം പ്രായമുണ്ടോ എന്ന് നാം ചിന്തിക്കുന്നത്. യുവത്വം കാത്ത് സൂക്ഷിക്കുന്ന മലയാളം ചലച്ചിത്ര താരം മമ്മൂട്ടിയും ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രായമൊക്കെ വെറും നമ്പറുകൾ മാത്രമാണെന്ന് പറയുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനിൽ കപൂർ.
വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ അനില്‍ കപൂര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വളരെ അനായാസമാണ് അറുപത്തി മൂന്നുകാരനായ അനിൽ കപൂർ കാലുകൊണ്ടുള്ള ഈ വർക്ക് ഔട്ട് ചെയ്യുന്നത്. ഇത്തരത്തിൽ വർക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും താരം ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരത്തിൽ ചലച്ചിത്ര മേഖലയിലെ മിക്ക താരങ്ങളും അവരുടെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതിനായി വ്യായാമങ്ങൾ ചെയ്യാറുണ്ട്.
Read also: ഇത് ഗണിത ശാസ്ത്രത്തിലെ ഉസൈൻ ബോൾട്ട്; നീലകണ്ഠയുടെ ജീവിതം മാറ്റിമറച്ചത് അഞ്ചാം വയസിലെ അപകടം
അടുത്തിടെ മലയാളം ചലച്ചിത്ര താരം ടൊവിനോ തോമസും പിതാവും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് വൈറലായിരുന്നു. മകനൊപ്പം വീട്ടിലെ ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യുന്ന ടൊവിനോയുടെ പിതാവിനും മികച്ച പ്രശംസകൾ ലഭിച്ചിരുന്നു. സിനിമ താരം പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെ ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Story Highlights:anil kapoor workout video