ഇത് ഗണിത ശാസ്ത്രത്തിലെ ഉസൈൻ ബോൾട്ട്; നീലകണ്ഠയുടെ ജീവിതം മാറ്റിമറച്ചത് അഞ്ചാം വയസിലെ അപകടം

August 26, 2020

ഭൂമിയുടെ സ്പന്ദനം പോലും കണക്കിലാണെന്ന് പറഞ്ഞ ചാക്കോ മാഷിനെപ്പോലെ, കണക്കിലെ ഹ്യുമൻ കമ്പ്യൂട്ടർ ശകുന്തള ദേവിയെയും ഞെട്ടിക്കാൻ മറ്റൊരാൾ.. ചുരുക്കി പറഞ്ഞാൽ ഗണിത ശാസ്ത്രത്തിലെ ഉസൈൻ ബോൾട്ട് എന്ന് വിളിക്കാം നീലകണ്ഠ ഭാനു പ്രകാശിനെ. ഇരുപതു വയസ്സ് തികയും മുമ്പ് തന്നെ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് സ്വർണ്ണ മെഡൽ നേടിയ വ്യക്തിയാണ് ഭാനുപ്രകാശ്.

ഹൈദരാബാദ് സ്വദേശിയാണ് നീലകണ്ഠ ഭാനുപ്രകാശ്. നിമിഷ നേരം കൊണ്ട് എത്ര പ്രയാസമുള്ള കണക്കുകളും ശരിയാക്കുന്ന ഇദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഹ്യൂമൻ കാൽക്കുലേറ്റർ ആയി മാറിയിരിക്കുകയാണ്. സാധാരണ ഇത്തരം ജീനിയസുകൾക്ക് ജന്മനാ കിട്ടുന്ന കഴിവുകളാണ് ഇതുപോലുള്ളത്. എന്നാൽ നീലകണ്ഠയുടെ ജീവിതത്തിൽ ഈ കണക്ക് കൂട്ടലുകൾ ശരിയായി തുടങ്ങിയത് വലിയൊരു അപകടത്തിൽ നിന്നുമാണ്.

Read also:ഗ്യാലറിയ്ക്ക് പുറത്തും സ്റ്റാറാണ് ക്യാപ്റ്റൻ: ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള ഏഷ്യക്കാരിൽ ഒന്നാമനായി വീരാട് കോലി

അഞ്ചാം വയസ്സിൽ നടന്ന ഒരു ഗുരുതര അപകടമാണ് നീലകണ്ഠയുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ തലക്ക് സാരമായ പരിക്കേറ്റ നീലകണ്ഠ ഒരു വർഷത്തോളം കഴിച്ചു കൂട്ടിയത് കട്ടിലിൽ മാത്രമായിരുന്നു. ആ കാലഘട്ടത്തിലാണ് നീലകണ്ഠ മെന്റൽ മാത് സിൽ പരീക്ഷണങ്ങളിൽ ചെയ്യുന്നതും തന്റെ കഴിവുകൾ തിരിച്ചറിയുന്നതും. സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വേഗത്തിലാണ് നീലകണ്ഠ ഇപ്പോൾ കണക്കുകൾ കൈകാര്യം ചെയ്യുന്നത്.

Story Highlights: neelakantha bhanu prakash the fastest human computer