ബാഹുബലി 2-ല്‍ നിന്നും നീക്കം ചെയ്ത രംഗം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധേയമാകുന്നു

August 14, 2020
Baahubali-2-deleted scene after three years

രണ്ടു ഭാഗങ്ങളായി തിയേറ്ററുകളിലെത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ആദ്യ ഭാഗമായ ബാഹുബലി ദ ബിഗിനിങ്ങിനും രണ്ടാം ഭാഗമായ ബാഹുബലി- ദ് കണ്‍ക്ലൂഷന്‍ എന്നതിനും മികച്ച സ്വീകാര്യയാണ് ലഭിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അനശ്വരമായ ബാഹുബലി ഇന്നും ചലച്ചിത്രാസ്വാദകരുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടകന്നിട്ടില്ല. ഇപ്പോഴിതാ ബാഹുബലി 2-ലെ ഡിലീറ്റഡ് സീന്‍ പുറത്തെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തില്‍ നിന്നും നിക്കം ചെയ്ത ഭാഗം പുറത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ബാഹുബലി മരിക്കുന്നതിന് മുമ്പുള്ള യുദ്ധത്തിന്റെ രംഗങ്ങളാണ് വീഡിയോയില്‍ കാണാനാകുക. ദൈര്‍ഘ്യം കൂടിയ സാഹചര്യത്തിലാണ് സിനിമയില്‍ നിന്നും ഈ രംഗം നീക്കം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ റഷ്യന്‍ പതിപ്പില്‍ ഈ രംഗം ഉള്‍പ്പെടുത്തിയിരുന്നു.

Read more: കുമ്പളങ്ങി നൈറ്റ്‌സിന് ബോളിവുഡിൽ നിന്നും ഒരു ആശംസ; സംവിധാനവും കഥാപാത്രങ്ങളും ഏറെ മികച്ചതെന്ന് അനുഷ്ക ശർമ്മ

പ്രഭാസ്, അനുഷ്‌ക ഷെട്ടി, സത്യരാജ്, റാണ ദഗ്ഗുബട്ടി, രമ്യ കൃഷ്ണന്‍, രോഹിണി, നാസര്‍, തമ്മന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. രണ്ട് ഭാഗങ്ങളായി തിയേറ്ററുകളിലെത്തിയ ബാഹുബലി എന്ന ചിത്രം ബോക്സ്ഓഫീസ് കളക്ഷനിലും ചരിത്രം സൃഷ്ടിച്ചിരുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തി. പ്രഭാസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു ബാഹുബലി.

Story highlights: Baahubali-2-deleted scene after three years