കുട്ടികളിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ അത്ര തീവ്രമായിരിക്കില്ല പക്ഷെ; സൂക്ഷിക്കുക
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിവസേന വർധിച്ച് വരികയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് വൈറസ് ബാധ ദോഷമായി ബാധിക്കുന്നത്. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഈ വൈറസ് ബാധ ഏൽക്കാതെ ശ്രദ്ധിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നതും. മുതിർന്നവരെ അപേക്ഷിച്ച് രോഗം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം പൊതുവെ കുറവാണ്. അതേസമയം കുട്ടികളിൽ മുതിർന്നവരെ അപേക്ഷിച്ച് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ അത്ര തീവ്രമായിരിക്കണമെന്നില്ല, പക്ഷെ ഈ വൈറസിന്റെ നിശബ്ദ വാഹകരായി മാറാൻ കുട്ടികൾക്ക് കഴിഞ്ഞേക്കാം.
മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ നല്കിയിരിക്കുന്നത്. ജേണല്‍ ഓഫ് പീഡിയാട്രിക്കിൽ ഇത് വിശദമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കൊറോണ വൈറസ് ബാധിതരായ കുട്ടികളിൽ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം പോലുള്ള അവസ്ഥകളുണ്ടാകാമെന്നും പഠനം പറയുന്നുണ്ട്.
Read also: ഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; അത്ഭുതപ്പെടുത്തുന്ന ചിത്രരചന, വീഡിയോ
സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ് ഈ കൊറോണക്കാലത്ത് ചെയ്യാൻ കഴിയുന്ന ഏക മാർഗം. കുട്ടികൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി സിങ്ക് അടങ്ങിയ ഭക്ഷണം ധാരാളമായി നല്കണം എന്നാണ് ഡോക്ടറുമാർ നിർദ്ദേശിക്കുന്നത്. നട്സുകളിൽ പൊതുവെ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്ത, ബദാം, കശുവണ്ടി തുടങ്ങിവയൊക്കെ കുട്ടികളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. കുട്ടികള്‍ക്ക് പിസ്ത ചേര്‍ത്ത പാല്‍ കൊടുക്കുന്നത് ബുദ്ധി വികാസത്തിനും സഹായിക്കും. തൈരിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. കഴിയുന്നത്ര കുട്ടികളുടെ ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക. ഉച്ചയൂണിന് ശേഷം തൈര് നൽകുന്നതാണ് ഏറ്റവും നല്ലത്. മുട്ടയും കുട്ടികൾക്ക് നൽകാം. ദിവസവും ഓരോ മുട്ടയാണ് കുട്ടികൾക്ക് നൽകേണ്ടത്. അമിതമായി മുട്ട കഴിക്കുന്നത് അത്ര നന്നല്ല. ചെറുമത്സ്യങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ നിർബദ്ധമായും ഉൾപ്പെടുത്തണം. ഇവയിലും ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്.
Read also: വിവാഹവാർഷിക ദിനത്തിൽ അച്ഛനായ സന്തോഷവും പങ്കുവെച്ച് നടൻ സെന്തിൽ കൃഷ്ണ
രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് കൊറോണ വൈറസ് വേഗത്തിൽ കീഴടക്കുന്നത്. അതിനാൽ പ്രതിരോധ ശേഷി വർധിപ്പിക്കുക, പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണം ശീലമാകുക എന്നത് തന്നെയാണ് നിർബദ്ധമായും ചെയ്യേണ്ട കാര്യം. എന്നാൽ മഴക്കാലമായതിനാൽ ഭക്ഷണ കാര്യത്തിൽ അതീവ കരുതലും ആവശ്യമാണ്. ചെറു ചൂടോട് കൂടിയ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴും അതീവ ശ്രദ്ധയോടെ മാത്രം ഭക്ഷണം തിരഞ്ഞെടുക്കുക. അസുഖങ്ങൾ വരാതെ ഓരോ നിമിഷവും ഏറെ കരുതലോടെ ജീവിക്കുക എന്നത് മാത്രമാണ് രോഗത്തെ അകറ്റി നിർത്താനുള്ള ഏക മാർഗവും.
Story Highlights: children may lack covid 19 symptoms