വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്കറിനായി ആലപിച്ച ആ ഓണപ്പാട്ട് വീണ്ടും പാടി മഞ്ജരി
August 27, 2020
മരണം കവര്‍ന്നെടുത്തിട്ടും കലാലോകത്ത് ബാക്കിനില്‍പ്പുണ്ട് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓര്‍മ്മകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്കറിന് വേണ്ടി ആളപിച്ച ഓണപ്പാട്ട് വീണ്ടും ആലപിച്ചിരിക്കുകയാണ് ഗായിക മഞ്ജരി. സന്തോഷ് വര്‍മയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.
‘ചിത്രം വരച്ചിട്ട് ചിങ്ങം ചോദിച്ചു, ഇവളുടെ പേരറിയാമോ….’ എന്ന ഗാനമാണ് മഞ്ജരി അതിമനോഹരമായി പാടുന്നത്. മൂന്നര മിനിറ്റോളം ദൈര്‍ഘ്യമുണ്ട് പാട്ടിന്. കേരളത്തനിമ ചോരാതെയുള്ള ഈ ആലപനത്തെ നിരവധി പേര് പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.
Read more: ദൈവമകളേ…., അന്ന് സ്റ്റുഡിയോ തണുപ്പില്‍ ഇരുന്ന് കേട്ട പാട്ടനുഭവം പങ്കുവെച്ച് ബിജു മേനോന്
2018-ല്‍ നടന്ന ഒരു വാഹനാപകടത്തെ തുടര്‍ന്നായിരുന്നു ബാലഭാസ്കറിന്റെ മരണം.
Story highlights: Chithram varachitt chingam chodichu song manjari