ചായ കുടിച്ച് തടി കുറയ്ക്കാം
അമിതവണ്ണത്തിന് പരിഹാരം തേടി പലയിടങ്ങളിലും അലയുന്നവരാണ് മിക്കവരും. അത്തരക്കാര്‍ക്ക് ഇനി ചായ കുടിച്ചും അമിതവണ്ണത്തെ ഒരു പരിധി വരെ ചെറുക്കാം. ചിലതരം ചായകള്‍ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തി ചായ. രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഈ ചായ. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നതോടെ രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ‘പബ്മെഡ് സെൻട്രൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. അതിന് പുറമെ സൗന്ദര്യത്തിനും ബെസ്റ്റാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവിനും ഇലകൾക്കും ധാരാളം പോഷകഗുണങ്ങളുണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റ് ചായകൾ ഏതൊക്കെയെന്ന് നോക്കാം:
ഗ്രീന്‍ ടീ-എല്ലാവര്ക്കും പരിചിതമായ ഒന്നാണ് ഗ്രീന്‍ ടീ. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ ഒരു പരിധിവരെ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.
പുതിന ചായ-ഏറെ ആരോഗ്യകരമായ ഒന്നാണ് പുതിന ചായ. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പുതിന ചായ സഹായിക്കുന്നു. ഇതിനു പുറമെ പനി, ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പുതിന ചായ ഉത്തമ പരിഹാരമാണ്. പുതിന ചായയില്‍ ഒരല്പം കുരുമുളകുപൊടിയും തേനും ചേര്‍ക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
റോസ് ടീ-ശരീരഭാരം കുറയ്ക്കുന്നതിന് ഉത്തമ പരിഹാരമാണ് റോസ് ടീ. റോസാപ്പൂവിന്റെ ഇതളുകള്‍ ചൂടുവെള്ളത്തില്‍ ഇട്ടാണ് റോസ് ടീ ഉണ്ടാക്കുന്നത്. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കും റോസ് ടി നല്ലൊരു പരിഹാരമാണ്.
Story Highlights: Drinks to reduce fat