‘ഏദനിൽ മധു നിറയും’; പ്രണയാർദ്ര ഭാവങ്ങളിൽ സിജുവും ലിയോണയും, ശ്രദ്ധനേടി ‘വരയനി’ലെ ഗാനമിതാ

August 29, 2020

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറിയ താരമാണ് സിജു വിത്സണ്‍. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ സിജു വിത്സന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രംമാണ് ‘വരയന്‍’.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഏദനിൽ മധു നിറയും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയത് ബി കി ഹരിനാരായണൻ ആണ്. പ്രകാശ് അലക്സ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടിയാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. നിഗൂഡതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വൈദികനും, കൊന്തയും, കത്തിയും ചേരയുമെല്ലാം ഉണ്ട് പോസ്റ്ററില്‍. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’

Read also :സ്വപ്നങ്ങളിൽ മാത്രം കണ്ട ആ സ്ഥലം ദേ ഇവിടുണ്ട്; അത്ഭുത കാഴ്ചയായി തുർക്കിയിലെ പാമുഖലി

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Story Highlights:Edanil Madhu varayan Promo song