സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1184 പേര്‍ക്ക്; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 10, 2020
new Covid cases

കേരളത്തില്‍ ഇന്ന് 1184 പേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ് 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നവരില്‍ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥീരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം-200
കൊല്ലം- 41
പത്തനംതിട്ട- 4
ഇടുക്കി- 10
കോട്ടയം- 40
ആലപ്പുഴ- 30
എറണാകുളം- 101
തൃശ്ശൂര്‍- 40
പാലക്കാട്-147
മലപ്പുറം-255
കോഴിക്കോട്- 66
വയനാട്- 33
കണ്ണൂര്‍- 63
കാസര്‍ഗോഡ്- 146

Story highlights: Latest Corona Virus Covid 19 Updates in Kerala