ഫോൺ ലോക്ക് ചെയ്തയാൾ തന്നെ വെള്ളം കുടിച്ചുപോകും; അമ്പരപ്പിച്ച് ഏറ്റവും ശക്തമായ പാറ്റേൺ ലോക്ക്- വീഡിയോ

August 19, 2020

വളരെയധികം കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സ്മാർട്ട് ഫോൺ. വ്യക്തിപരമായ എല്ലാ സ്വകാര്യങ്ങളും വിലപ്പെട്ട വിവരങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് ഇപ്പോൾ ഫോണുകളിലാണ്. ഒരുപക്ഷെ, മറ്റൊരാളെ ബന്ധപ്പെടാനുള്ള ഉപാധിയായി മാത്രമല്ല ഫോൺ പലരും ഉപയോഗിക്കുന്നത്. ഒരു സുഹൃത്തിനേക്കാൾ അധികം സ്വകാര്യങ്ങൾ ഫോണിലുണ്ടാകും. അതുകൊണ്ട് തന്നെ വളരെ ശക്തമായൊരു പാസ്സ്‌വേർഡ് ഫോണുകളിൽ ആവശ്യമുണ്ട്.

വളരെ ചുരുക്കം ആളുകൾ മാത്രം അക്കങ്ങളോ, സ്വന്തം ഫോൺ നമ്പറോ, പേരും ജനന വർഷമോ ഒക്കെ ചേർത്ത് ലളിതമായി പാസ്സ്‌വേർഡ് ഉപയോഗിക്കുന്നു. കൂടുതൽപേരും വളരെ പ്രയാസമുള്ള, ആർക്കും വളരെയെളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്തൊരു പാസ്സ്‌വേർഡ് ഉപയോഗിക്കാനാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ നാഗ്‌പൂർ പോലീസ് പങ്കുവെച്ച ഒരു വീഡിയോയിൽ ഫോണിന്റെ ഉടമ സെറ്റ് ചെയ്തിരിക്കുന്ന പാസ്സ്‌വേർഡ് കണ്ടാൽ അമ്പരന്നു പോകും.

വെറും പതിനെട്ട് സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ പാറ്റേൺ ലോക്ക് അഴിക്കുന്നതാണ് കാണിക്കുന്നത്. നിങ്ങളുടെ ഫോണിന്റെ സുരക്ഷയ്ക്ക് ശക്തമായൊരു പാസ്സ്‌വേർഡ് തിരഞ്ഞെടുക്കുക എന്ന കുറിപ്പിനൊപ്പമാണ് നാഗ്‌പൂർ പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: പ്രഭാസ് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ നിവേദ തോമസും

എത്ര തവണ വീഡിയോ കണ്ടാലും ആ പാറ്റേൺ മനസിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. ഹാക്കർമാർക്ക് പോലും ഈ പാസ്സ്‌വേർഡ് കണ്ടെത്താൻ ‌ പ്രയാസമാണ് എന്നാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. എന്തായാലും ഇത്തരത്തിലൊരു പാസ്സ്‌വേർഡ് നിർമിച്ചാൽ തീർച്ചയായും അടുത്ത തവണ ഫോൺ അൺലോക്ക് ചെയ്യാൻ ലോക്ക് ചെയ്തയാൾക്ക് തന്നെ പ്രയാസമാകുമെന്ന് ഉറപ്പാണ്.

Story highlights- most difficult phone pattern lock