‘ഈ ചിത്രത്തിന് ക്യാപ്‌ഷൻ ആവശ്യമില്ല’, ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; ചിത്രം പങ്കുവെച്ച് സുപ്രിയ

August 25, 2020

മലയാളത്തിൽ ഏറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് താരവിസ്‌മയം മോഹൻലാൽ. അദ്ദേഹത്തിനൊപ്പം നിൽക്കുന്ന സിനിമ മേഖലയിലെ തിരക്കുള്ള യുവതാരങ്ങളും ചലച്ചിത്ര താരങ്ങളുടെ മക്കളുമായ പൃഥ്വിരാജ് സുകുമാരന്റെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഈ ചിത്രത്തിന് അടിക്കുറിപ്പ് ആവശ്യമില്ല’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.

അതേസമയം കൊവിഡ്-19 പശ്ചാത്തലത്തിൽ ചലച്ചിത്ര മേഖല ഉൾപ്പടെ സ്തംഭിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ദൃശ്യം-2 ന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കും. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദൃശ്യം 2-ന്റെ ചില ഭാഗങ്ങള്‍ മാറ്റിയെഴുതിയതായി സംവിധായകന്‍ ജീത്തു ജോസഫ് അടുത്തിടെ പറഞ്ഞിരുന്നു.

Read also: നായകനായി അർജുൻ അശോകൻ; ശ്രദ്ധേയമായി ‘മെമ്പർ രമേശൻ 9-ാം വാർഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

അതേസമയം പ്രത്യേക രീതിയിലുള്ള കണ്ണടയും തൊപ്പിയുമൊക്കെയായി കൊട്ടാര സദൃശ്യമായ സെറ്റിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ബറോസ്’ എന്ന ചിത്രത്തിലെ ലുക്കാണെന്ന രീതിയിൽ ആരാധകർ സ്വീകരിച്ച ചിത്രം ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലെ ലുക്കാണെന്ന് പിന്നീട് ചലച്ചിത്ര താരം ബാബുരാജ് വ്യക്തമാക്കിയിരുന്നു.

Story Highlights: prithviraj dulquer with mohanlal photo shares supriya