ഫിസിയോതെറാപ്പി ആരംഭിച്ചു; എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മകന്‍

August 28, 2020
SP Balasubrahmanyam health condition latest updates

സംഗീതലോകം ദിവസങ്ങളായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മടങ്ങി വരവിനായി കാത്തിരിപ്പിലാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി ബാലസുബ്രഹ്‌മണ്യം. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിശദീകരണം ഓരോ ദിവസവും മകന്‍ എസ് പി ചരണ്‍ നല്‍കാറുണ്ട്.

എസ് പി ബാലസുബ്രഹ്‌മണ്യത്തിന് ഫിസിയോതെറാപ്പി ആരംഭിച്ചു എന്നും അച്ഛന്‍ മടങ്ങിവരവിന്റെ പാതയിലാണെന്നും ചരണ്‍ പറയുന്നു. എസ് പിയുടെ ഇപ്പോഴത്തെ അവസ്ഥ ഒരുപാട് പ്രതീക്ഷ പകരുന്നുണ്ടെന്നും മകന്‍ പറഞ്ഞു.

Read more: പാട്ടിലൂടെ മനം കവര്‍ന്നു; ‘മണിയറയിലെ അശോകനെ’ വരവേല്‍ക്കാനൊരുങ്ങി പ്രേക്ഷകരും

എസ് പിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചരണ്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന ആരോഗ്യപ്രവര്‍ത്തകരോടും ആശുപത്രി അധികൃതരോടും ചരണ്‍ നന്ദിയും അറിയിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story highlights: SP Balasubrahmanyam health condition

https://www.instagram.com/p/CEZFDzAh4I-/?utm_source=ig_web_copy_link
SPB