പെയ്യും നിലാവുള്ള രാവിൽ..; പ്രണയം പങ്കുവെച്ച് ‘മണിയറയിലെ അശോകനും’ ശ്യാമയും- വീഡിയോ ഗാനം

August 16, 2020

ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമിക്കുന്ന ‘മണിയറയിലെ അശോകനി’ലെ വീഡിയോ ഗാനമെത്തി. മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനത്തിന് പിന്നാലെ പെയ്യും നിലാവ് എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്രിഗറി ജേക്കബ്, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമ എന്ന കഥാപാത്രത്തെയാണ് അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്നത്.

ഷംസു സെയ്ബയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു നാട്ടിൻപുറത്തുകാരനായ യുവാവിന്റെ പ്രണയവും വിവാഹവുമൊക്കെയാണ് പങ്കുവയ്ക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ,ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ്, തുടങ്ങി ഒട്ടേറെ താരങ്ങൾ ‘മണിയറയിലെ അശോകനി’ൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹകനായ സജദ് കക്കു, സ്‌ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവർ നവാഗതരാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘മണിയറയിലെ അശോകൻ’.

Read More: കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ‘ഗുഡ് ലക്ക് സഖി’ ടീസര്‍ ശ്രദ്ധേയമാകുന്നു

മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു വേണ്ടി ദുല്‍ഖര്‍ ആലപിച്ച ഗാനമാണ് ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…’. ഈ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജേക്കബ് ഗ്രിഗറിയും പാട്ടില്‍ ചേരുന്നുണ്ട്. 

Story highlights- video song from maniyarayile ashokan