ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍; ഐപിഎല്‍ മത്സരക്രമം അറിയാം

September 7, 2020
2020 IPL full schedule

കൊവിഡ് പ്രതിസന്ധിയില്‍ കളിക്കളങ്ങള്‍ ഇടക്കാലത്തേക്ക് നിശ്ചമായെങ്കിലും ആവേശം ചേര്‍ന്നിട്ടില്ല ആരാധകരുടെ.
കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച ഐപിഎല്‍ 13-ാം സീസണ്‍ ദുബായില്‍ അരങ്ങേറുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ ആവേശം അലതല്ലുകയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 2020-ന്റെ മത്സരക്രമവും പുറത്തെത്തി. സെപ്റ്റംബര്‍ 19 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്ഡ ഏറ്റുമുട്ടും. സെപ്റ്റംബര്‍ 19 ശനിയാഴ്ച അബുദാബിയില്‍ വെച്ച് ഇന്ത്യന്‍സമയം വൈകിട്ട് 7.3-0 നാണ് ആദ്യമത്സം.

ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവണ്‍ പഞ്ചാബം തമ്മിലാണ് രണ്ടാം അങ്കം. സെപ്റ്റംബര്‍ 20 ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ദുബായില്‍ വെച്ചായിരിക്കും ഈ മത്സരം. സെപ്റ്റംബര്‍ 21 തിങ്കളാഴ്ച നടക്കുന്ന മൂന്നാം മത്സരവും ദുബായിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് മൂന്നാം മത്സരം.

24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. നിലവില്‍ നവംബര്‍ 3 വരെ നടക്കുന്ന പ്രഥമികഘട്ട മത്സരങ്ങളുടെ ക്രമമാണ് ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്ത് ദിവസം രണ്ട് മത്സരങ്ങള്‍ വീതം നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നും 7.30നുമായിരിക്കും ഈ മത്സരങ്ങള്‍.

Story highlights: 2020 IPL full schedule