ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി അനുശ്രീ; മനോഹര ചിത്രങ്ങൾ

September 10, 2020

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് മികച്ച ബന്ധം പുലർത്തുന്ന നായികമാരിലൊരാളാണ് അനുശ്രീ. ലോക്ക് ഡൗൺ ദിനങ്ങളിൽ വിവിധ സ്റ്റൈലുകളിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല. വിപുലമായ ആഘോഷങ്ങൾ ഇല്ലെങ്കിലും ശ്രീകൃഷ്ണജയന്തി ദിനത്തിൽ മനോഹരമായ ചിത്രങ്ങളിലൂടെ മനംകവരുകയാണ് അനുശ്രീ.

https://www.instagram.com/p/CE8O5HdpbH2/?utm_source=ig_web_copy_link

രാധാമാധവ പ്രമേയത്തിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ രാധയായാണ് അനുശ്രീ എത്തുന്നത്. രാധയും കൃഷ്ണനും കാടിന്റെ പശ്ചാത്തലത്തിൽ പ്രണയം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അനുശ്രീയുടെ സിനിമാ സുഹൃത്തുക്കളായ നിഖില വിമൽ, ദുർഗ കൃഷ്ണ തുടങ്ങിയവർ അനുശ്രീയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തി.

https://www.instagram.com/p/CE8O05mpPrP/?utm_source=ig_web_copy_link

ലോക്ക് ഡൗൺ ദിനങ്ങൾ പത്തനാപുരത്തെ വീട്ടിൽ കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അനുശ്രീ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്.

https://www.instagram.com/p/CE8Ouf_pxMN/?utm_source=ig_web_copy_link

Read More: തസ്കരവീരന് രണ്ടാം ഭാഗമെത്തുന്നതായി പ്രമോദ് പപ്പൻ; തിരക്കഥ ഒരുക്കുന്നത് ഡെന്നിസ് ജോസഫ്

വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Story highlights- anusrees sreekrishna jayanthi special photoshoot