പുരുഷ- വനിതാ ഫുട്‌ബോൾ താരങ്ങൾക്കിടയിൽ നിലനിൽക്കുന്ന വേതനത്തിലെ വേർതിരിവ് നീക്കി ബ്രസീൽ

September 3, 2020

പുരുഷ- വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് ഇനി മുതൽ തുല്യ വേതനം. ചരിത്ര പരമായ തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. ഇനിമുതൽ പുരുഷ താരങ്ങൾക്കു നൽകുന്ന അതേരീതിയിൽ തന്നെ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും നൽകുമെന്നാണ് കോണ്‍ഫെഡറേഷൻ അറിയിച്ചത്.

പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കുമുള്ള പ്രൈസ് മണിയും അലവൻസുകളും തുല്യമാക്കിയിട്ടുണ്ട്. അതിനാൽ ഇനി മുതൽ ബ്രസീലിലെ പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം ലഭിക്കും’ – ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് റൊജേരിയോ കബോക്ലോയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 2019 ലോക കപ്പിനു ശേഷം ബ്രസീൽ വനിതാ സൂപ്പർ താരം മാർത്ത പുരുഷ- വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് തുല്യവേതനം നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Read also:സൈബർ ലോകത്ത് താരമായി ക്ലാസിക്കൽ നൃത്തചുവടുകളുമായെത്തിയ മുത്തശ്ശി; ഗംഭീരം, വീഡിയോ

അതേസമയം ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതേ തീരുമാനം നേരത്തെ നടപ്പിലാക്കിയിരുന്നു.

Story Highlights:Brazil announces equal pay for men’s and women’s national teams